Thottiyude Makan | തോട്ടിയുടെ മകന്‍
ഇശുക്കുമുത്തുവിന്റെ മകൻ ചുടലമുത്തു. ചുടലമുത്തുവിന്റെ...
Also Available in:
- Amazon
- Audible
- Barnes & Noble
- AbeBooks
- Kobo
More Details
ഇശുക്കുമുത്തുവിന്റെ മകൻ ചുടലമുത്തു. ചുടലമുത്തുവിന്റെ മകൻ മോഹനൻ. സ്വന്തം പാട്ടയും മമ്മട്ടിയും ചുടലമുത്തുവിന് കൊടുത്ത് ഒരു നല്ല തോട്ടിയായിത്തീരാൻ ആശീർവദിച്ചശേഷം ഇശുക്കുമുത്തു മരിക്കുന്നു. സാദാ നീറിപുകയുന്ന അഗ്നിപർവതമായിരുന്നു ഇശുക്കുമുത്തുവിന്റെ ഹൃദയം. മോഹനൻ ഒരിക്കലും തോട്ടിയായിത്തീരരുതെന്ന ആഗ്രഹം എല്ലായ്പോഴും അയാളിൽ കുടികൊണ്ടു. ശ്മശാനപാലകനായി മാറുമ്പോൾ അയാള് അതിരറ്റ് ആഹ്ളാദിക്കുന്നു. നഗരത്തിലാകെ പടർന്നുപിടിച്ച കോളറ പക്ഷെ ചുടലമുത്തുവിനെയും വിഴുങ്ങുന്നു. മോഹനൻ നിരാശ്രയനായി. കാലത്തിന്റെ കുത്തൊഴുക്കിൽ മോഹനനും തോട്ടിയായി മാറുന്നു. എങ്കിലും അവൻ ഇശുക്കുമുത്തുവോ ചുടലമുത്തുവോ ആയിരുന്നില്ല. പാട്ടയും മമ്മട്ടിയുമായി കക്കൂസുകൾതോറും കയറിയിറങ്ങിയ മോഹനൻ അഗ്നിനാളമായിരുന്നു. ആളിപടരുന്ന അഗ്നിനാളം... ആലപ്പുഴ പട്ടണത്തിലെ തോട്ടികളുടെ നരകതുല്യമായ ജീവിതം പശ്ചാത്തലമാക്കി രചിച്ചിട്ടുള്ള തകഴിയുടെ പ്രശസ്തമായ ഈ നോവൽ മൂന്നു തലമുറകളുടെ ചരിത്രത്തിലൂടെ ചുരുൾ നിവരുന്നു.'
- Format:Paperback
- Pages: pages
- Publication:
- Publisher:D. C. Books
- Edition:1st D.C.B. ed
- Language:mal
- ISBN10:8171306373
- ISBN13:9788171306374
- kindle Asin:8171306373









